Sunday, April 20, 2008

ബൈയും ലെഗ് ബൈയും എടുത്തു കളയൂ!!

ബൈയും ലെഗ് ബൈയും ക്രിക്കറ്റിന്റെ സൗന്ദര്യം നശിപ്പിക്കുന്ന രണ്ടു കാര്യങ്ങള്‍ ആണ്. ബാറ്റില്‍ കൊള്ളുന്ന പന്തിനു മാത്രമേ റണ്‍ കൊടുക്കേണ്ടതുള്ളൂ. എവിടെ കൊണ്ടാലും റണ്‍ കിട്ടുമെന്നുള്ളത് കളിയുടെ മര്യാദയ്ക്ക് ചേര്‍ന്ന ഒരു കാര്യം അല്ല. അത് പോലെ പുറകിലേയ്ക്ക് പോകുന്ന പന്തുകള്‍ക്കും റണ്‍ കൊടുക്കുന്നത് നിര്‍ത്താവുന്നത് ആണ്. പ്രത്യേകിച്ചും അബദ്ധത്തില്‍ ബാറ്റിന്റെ അരികില്‍ കൊണ്ട് പുറകിലേയ്ക്ക് പോകുന്ന പന്തുകളുടെ കാര്യത്തില്‍. ഇങ്ങനെ ചെയ്യുക ആണെങ്കില്‍ കുറച്ച് കൂടി കളിയില്‍ ഉള്ള ഭാഗ്യത്തിന്റെ അംശം കുറയുകയും കഴിവിന്റെയും എകാഗ്രതയുടെയും അംശം കൂടുകയും ചെയ്യും.

3 comments:

Suvi Nadakuzhackal said...

കളി കുറച്ച് കൂടി രസകരം ആക്കാന്‍ ഇത് ഉപകരിക്കും എന്നാണ് എന്റെ അഭിപ്രായം.

:: VM :: said...

വിയോജിപ്പ്:

ക്രിക്കറ്റ് എന്നത് അനിശ്ചിതത്വത്തിന്റെ കളിയാണ്.. ഒരു കളിക്കാരന്റെ മൊമെന്ററി ബ്രില്ല്യന്‍സ്, പിന്നെ ഭാഗ്യം, എല്ലാം കളിയുടെ ഗതിയെ തന്നെ മാറ്റിയെഴുതും! അത് തന്നെ ആണീ കളിയുടെ സൌന്ദര്യവും..

ഔട്ട്സൈഡ് എഡ്ജില്‍ പുറകിലോട്ടു പോവുന്ന പന്തില്‍ റന്‍പാടില്ല എങ്കി, ഇന്‍സൈഡ് ഏഡ്ജില്‍ വിക്കറ്റില്‍ കൊണ്ടു ഔറ്റാകുന്ന്ന രീതിയും എടുത്തു കളയേണ്ടിവരില്ലേ?

ബൈ എന്നത്, വിക്കറ്റ് കീപ്പറുടെ കഴിവില്ലായ്മ മൂലമാണല്ലോ ഒരു പരിധിവര്രെ.. (അതായത് ഫീല്‍ഡിങ്ങ് ടീമിന്റെ) അതിനു ബാറ്റിങ്ങ് ടീമിനു റണ്‍ നിഷേധിക്കുന്നത് വിരോധാഭാസമല്ലേ>?

Suvi Nadakuzhackal said...

VM കമ്മന്റിയതിനു നന്ദി!!

എനിക്ക ചൂതാട്ട ഭാഗം അത്ര പിടിക്കുന്നില്ല. അത് ഇഷ്ടപ്പെടുന്ന ആള്‍ക്കാരും ഉണ്ടെന്നു മനസ്സിലാക്കുന്നു.