Wednesday, November 28, 2007

സായിപ്പിനെ കണ്ടാല് ഇപ്പഴും കവാത്ത് മറക്കും!!

ഇന്ത്യന് ക്രിക്കറ്റ് പരിശീലകനെ തിരഞ്ഞെടുത്തത്തില് അത് നമ്മള് വീണ്ടും കണ്ടു. ലാല് ചന്ദ് രാജ്പുട്ട് താല്കാലിക പരിശീലകന് ആയും വെന്കടേഷ് പ്രസാദ് ബൌളിംഗ് പരിശീലകനായും റോബിന് സിംഗ് ഫീല്ഡിംഗ് കോച്ച് ആയും സാമാന്യം നന്നായി പുരോഗമിച്ചു കൊണ്ടിരിക്കേ ആണ് നാം വീണ്ടും ഒരു വെലുംബനെ നോക്കി പോയിരിക്കുന്നട്ട്. വെള്ള തൊലിയോടുള്ള നമ്മുടെ ആരാധന ഇപ്പഴും മാറിയിട്ടില്ല. പത്രങ്ങളിലെ വിവാഹ പരസ്യം നോക്കിയാല് അതിപ്പഴും കാണാം. ഇതു വേറെ ഒരു ഉദാഹരണം മാത്രം. ഫിസിയോയുടെ കാര്യത്തിലാണെങ്ങില് അതിനര്തമുണ്ട്. ഇന്ത്യയില് സ്പോര്ട്സ് മെഡിസിന്‍ വികസിച്ചിട്ടില്ലാത്തത് കൊണ്ടു അതിനാളെ അവിടുന്ന് എടുക്കുന്നത് മനസിലാക്കാം. മുഖ്യ പരിശീലകന് ആയി ഇപ്പോള് ഉള്ള രാജ്പുട്ട്/പ്രസാദ്/സിംഗ് ടീമിനെയോ അതെ പോലെയോ അതിലും യോഗ്യത ഉള്ളവരുമായ ഇവിടത്തുകാരെ ആരെയും എടുക്കാതെ വീണ്ടും വെള്ള തൊലിയുടെ പുറകെ പോകുവാണ്.

No comments: