Thursday, April 24, 2008

ചീയര്‍ ലീഡേഴ്സും ഭാരതീയ സാംസ്‌കാരിക പോലീസും!!

പാവം പെണ്‍ പിള്ളേര്‍ സ്വല്പം പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് സഹിക്കാത്ത കുറെ രാഷ്ട്രീയക്കാര്‍ ഇവിടെയും രംഗത്ത് വന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ ആണ് കൂടുതല്‍ പ്രശ്നം. അവിടെ ചീയര്‍ ലീഡേഴ്സിനെ നിരോധിക്കാന്‍ ഉള്ള ശ്രമം തുടങ്ങുന്നു. ഭാരതീയ സംസ്കൃതി കുറച്ചു അല്പ വസ്ത്ര ധരികളായ നൃത്തക്കാരെ കണ്ടാല്‍ ഉടനെ തകര്‍ന്നു പോകാന്‍ മാത്രം ദുര്‍ബലം ആണെന്നാണ് ഇവരുടെ പക്ഷം. കാമസൂത്രയുടെ നാട്ടില്‍ ഇന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇവര്‍ ഇങ്ങനെ ആവശ്യമില്ലാത്ത വിവാദങ്ങളുമായി രംഗത്ത് വരുകയാണ്.

ഈ കുട്ടികള്‍ നൃത്തം ചെയ്യട്ടെ. ഒന്നോ രണ്ടോ കൊല്ലത്തിനുള്ളില്‍ നമ്മുടെ കുട്ടികള്‍ അവരുടെ സ്ഥാനം ഏറ്റെടുത്ത് സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കിയെടുക്കട്ടെ. സാധാരണക്കാര്‍ക്കും അങ്ങനെ വന്‍കിട നിശാ ക്ലബുകളിലും വന്‍ പണക്കാര്‍ക്കും മാത്രം ഇപ്പോള്‍ ലഭ്യമാകുന്ന ഈ നൃത്ത രണ്ഗങ്ങള്‍ കണ്ട് ആസ്വദിക്കാന്‍ അവസരം ലഭിക്കട്ടെ.

Sunday, April 20, 2008

ബൈയും ലെഗ് ബൈയും എടുത്തു കളയൂ!!

ബൈയും ലെഗ് ബൈയും ക്രിക്കറ്റിന്റെ സൗന്ദര്യം നശിപ്പിക്കുന്ന രണ്ടു കാര്യങ്ങള്‍ ആണ്. ബാറ്റില്‍ കൊള്ളുന്ന പന്തിനു മാത്രമേ റണ്‍ കൊടുക്കേണ്ടതുള്ളൂ. എവിടെ കൊണ്ടാലും റണ്‍ കിട്ടുമെന്നുള്ളത് കളിയുടെ മര്യാദയ്ക്ക് ചേര്‍ന്ന ഒരു കാര്യം അല്ല. അത് പോലെ പുറകിലേയ്ക്ക് പോകുന്ന പന്തുകള്‍ക്കും റണ്‍ കൊടുക്കുന്നത് നിര്‍ത്താവുന്നത് ആണ്. പ്രത്യേകിച്ചും അബദ്ധത്തില്‍ ബാറ്റിന്റെ അരികില്‍ കൊണ്ട് പുറകിലേയ്ക്ക് പോകുന്ന പന്തുകളുടെ കാര്യത്തില്‍. ഇങ്ങനെ ചെയ്യുക ആണെങ്കില്‍ കുറച്ച് കൂടി കളിയില്‍ ഉള്ള ഭാഗ്യത്തിന്റെ അംശം കുറയുകയും കഴിവിന്റെയും എകാഗ്രതയുടെയും അംശം കൂടുകയും ചെയ്യും.

Friday, April 4, 2008

വാതു വെയ്പ് മാഫിയയുടെ കയ്യുണ്ടോ?

70 റണ്‍സിന് എല്ലാവരും പുറത്തായതിനു പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ കരങ്ങള്‍ ഉണ്ടോ? സാമാന്യം നന്നായി കളിച്ചു വരുന്ന അവസ്ഥയില്‍ ഇങ്ങനെ ഒന്നു സംഭവിക്കാന്‍ അങ്ങനെ എന്തെങ്കിലും ഒരു കാരണം ഉണ്ടോ? ഹര്‍ഭജന്‍ സിംഗ് നന്നായ്‌ കളിക്കുന്നു. ഞാന്‍ എഴുതിയത് സര്‍ദാര്‍ജി വായിച്ചോ ആവോ!!

Saturday, March 22, 2008

പാവം ICLന് നേരെ ICCയുടെ ഗുണ്ടായിസം!!

ICL ഇല്‍ കളിച്ചതിന്റെ പേരില്‍ കുറച്ചു കളിക്കാര്‍ക്ക് കൌണ്ടി ക്രിക്കറ്റ് കളിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്നു വാര്‍ത്ത‍ കണ്ടു. ഇതിന് ഗുണ്ടായിസം എന്നല്ലാണ്ട് എന്ത് പറയാനാ. അധോ ലോക രാജാവ് ദാവൂദ് ഇബ്രാഹിം ആര് എവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നപോലെ ഒരു ഏര്‍പ്പാടായിപ്പോയി ഇത്.

Sunday, March 16, 2008

ഗില്കൃസ്റ്റിന് കാള ലേലം പോലെ തോന്നി!

IPL ലേലം കക്ഷിയ്ക്ക് കാള ലേലം പോലെ തോന്നിയെന്നാണ് പുള്ളി പറഞ്ഞത്. ഇത്രയും കോടികള്‍ പോക്കെറ്റില്‍ വന്നപ്പോള്‍ അതിന്റെ നാണക്കേട് മാറിപ്പോയും കാണും. പുള്ളിയുടെ സ്ഥാനത്ത് നമ്മള്‍ വല്ലവരും ആയിരുന്നെന്കില്‍ നമ്മുടെ കാര്യം രക്ഷപെട്ടല്ലോ എന്നോര്‍ത്ത് സന്തോഷിച്ചേനെ! ഗില്‍ക്രിസ്റ്റ് ഒക്കെ പിന്നെ പണ്ടേ രക്ഷപെട്ട ആള്‍ ആണല്ലോ.

Wednesday, March 5, 2008

2 ശര്‍മമാരും ഒരു കുമാറും

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നു നമ്മുടെ നേട്ടം അതാണ്. പുതിയ കണ്ടു പിടിത്തങ്ങളായ ഇഷാന്ത് ശര്‍മയും, രോഹിത് ശര്‍മയും പിന്നെ പ്രവീണ്‍ കുമാറും. സ്ഥിരതയുള്ള പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു നല്ല 3 വാഗ്ദാനങ്ങള്‍ ആയി ഇവര്‍ മാറിയേക്കുമെന്നു തോന്നുന്നു. ടെസ്റ്റില്‍ കൂംബ്ലെയ്ക്കും ഇഷാന്ത് ശര്‍മയ്ക്കും ഇര്‍ഫാന്‍ പഠാനും പിന്തുണ എകാന്‍ ഹര്‍ഭജന്‍ സിങ്ങിനാകാതെ പോയതാണ്‌ നമ്മുടെ പരാജയത്തിന് കാരണം. ആ കുറവ് ഏകദിനങ്ങളുടെ അവസാനം ആയപ്പോഴേയ്ക്കും ഹര്‍ഭജന്‍ നികത്തി. ബാറ്റിങ്ങില്‍ ഗാന്‍ഗുലിയുടെ സ്ഥിരത നാം ഇപ്പോള്‍ രോഹിത് ശര്‍മ കൊണ്ടു വരുമെന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്. ധോണിയും യുവരാജും സ്ഥിരതയുടെ കാര്യത്തില്‍ ഇതു വരെ വിശ്വസിക്കാന്‍ കൊള്ളാവുന്നവരായിട്ടില്ല. ടെസ്റ്റിലെ പ്രകടനം ഏകദിനത്തില്‍ നില നിര്‍ത്താന്‍ ഇര്‍ഫാന്‍ പത്താനും ആയിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ നമുക്കു വിശ്വസിക്കാവുന്ന കളിക്കാര്‍ ടീമില്‍ പകുതിയേ ഉള്ളൂ. 100 കോടി ജനമുള്ള ഇന്ത്യയ്ക്ക് ബാക്കിയുള്ള സ്ഥാനങ്ങളിലേയ്ക്കും കളിക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാവേണ്ടതല്ല. പക്ഷെ നമ്മുടെ സെലക്ടര്‍മാരുടെ പക്ഷപാതവും ബോംബെ ലോബിയുടെ ഇടപെടലും ഒക്കെ കൂടെ പുതു മുഖങ്ങള്‍ക്ക്‌ ചാന്‍സ് കിട്ടാനുള്ള അവസരം വളരെ കുറയുകയാണ്. ഇഷാന്ത് ശര്‍മയുടെ തന്നെ കാര്യം എടുത്താല്‍ ഇതു നമുക്കു കാണാം. പുള്ളിക്കാരന് ചാന്‍സ് കിട്ടിയത് ബാക്കിയുള്ളവര്‍ക്കൊക്കെ പരുക്ക് പറ്റിയത് കൊണ്ടു മാത്രം ആണ്. അല്ലെന്കില്‍ നമ്മള്‍ മിക്കവാറും കക്ഷിയെ കുറിച്ചു കേള്‍ക്കുക പോലും ഇല്ലായിരുന്നേനെ. ബദരീ നാഥ് എന്നൊരാളെ ടീമില്‍ എടുത്ത കാര്യം ഓര്ക്കുക. പുള്ളിയെ ഒരു കളിയില്പോലും കളിപ്പിക്കാതെ പുറത്താക്കി. സെലെക്ടര്മാര്‍ കുറച്ചു കൂടി ഒക്കെ നന്നായി ടീമിനെ തിരഞ്ഞെടുത്താല്‍ നല്ലൊരു ക്രിക്കറ്റ് ടീം ഇന്ത്യക്ക് ഉണ്ടാകേണ്ടതാണ്.

Saturday, February 23, 2008

വി. ആര്‍. കൃഷ്ണയ്യരുടെ കപട ആത്മ രോഷം!!

ഐ.പി.എല്‍. താരങ്ങള്‍ക്കായ് ഇന്നലെ നടന്ന ലേലത്തില്‍ ഓഫര്‍ വന്ന ശമ്പള വാഗ്ദാനങ്ങളെ കുറിച്ച് കൃഷ്ണയ്യരുടെ പ്രസ്താവന ഇന്നു പത്രങ്ങളില്‍ ഒക്കെ വായിച്ചു. കളിക്കാരും ടീമുകളും കുറച്ചു പൈസ സംബാതിക്കുന്നത് വലിയ പാപമാണെന്ന മട്ടിലായിരുന്നു അദേ്ധഹത്തിന്റ്റെ പ്രസ്താവന. ഇപ്പോള്‍ തന്നെ ബി സി സി ഐ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സംബാതിക്കുന്ന ഒരു സംഘടന ആണ്. ബി സി സി ഐ ഇപ്പോള്‍ ക്രിക്കെറ്റിനു വേണ്ടി ചെയ്യുന്നതിനെക്കാളും കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സ്വകാര്യ സംരംഭകര്‍ക്ക് കഴിയും. കാരണം അവര്‍ കളിക്കാരുടെ പ്രകടനത്തെ കൂടുതല്‍ നോക്കി ആയിരിക്കും ടീമിനെ തിരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ ബി സി സി ഐ തിരഞ്ഞെടുക്കുന്ന രീതിയില് സംസ്ഥാനങ്ങള്‍ തമ്മില്‍ സംവരണം ഏര്‍പ്പെടുത്തി ഒന്നും ആയിരിക്കൂല്ല. യൂരോപ്യന്‍ ഫുട്ബോള്‍ ലിഗില്‍ നടക്കുന്ന പോലെ അതി വാശിയേറിയ മത്സരങ്ങള്‍ നമുക്കു കാണാന്‍ കിട്ടിയേക്കും. ടീമുകള്‍ മുടക്കുന്ന കാശിനു പ്രതിഫലം ഉണ്ടാക്കാന്‍ നോക്കും. അതില് അസൂയപ്പെടുകയോ അത് തെറ്റാണെന്ന് കരുതുകയോ ചെയ്യുന്നതില് യാതൊരു കാര്യവുമില്ല. പൈസ മുടക്കി പൈസ ഉണ്ടാക്കുന്നതില് യാതൊരു തെറ്റും ഇല്ല. സര്ക്കാര്‍ തിരഞ്ഞെടുക്കുകയും നടത്തിക്കൊണ്ടു പോവുകയും ചെയ്യുന്ന ഏത് കാര്യതെ്തക്കാളും കൂടുതല്‍ കാര്യ്ക്ഷമംആയി സ്വകാര്യ വ്യക്തികളാണ് എല്ലാ മേഘലകളിലും ശോഭിക്കുന്നത്.