Thursday, April 24, 2008

ചീയര്‍ ലീഡേഴ്സും ഭാരതീയ സാംസ്‌കാരിക പോലീസും!!

പാവം പെണ്‍ പിള്ളേര്‍ സ്വല്പം പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് സഹിക്കാത്ത കുറെ രാഷ്ട്രീയക്കാര്‍ ഇവിടെയും രംഗത്ത് വന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ ആണ് കൂടുതല്‍ പ്രശ്നം. അവിടെ ചീയര്‍ ലീഡേഴ്സിനെ നിരോധിക്കാന്‍ ഉള്ള ശ്രമം തുടങ്ങുന്നു. ഭാരതീയ സംസ്കൃതി കുറച്ചു അല്പ വസ്ത്ര ധരികളായ നൃത്തക്കാരെ കണ്ടാല്‍ ഉടനെ തകര്‍ന്നു പോകാന്‍ മാത്രം ദുര്‍ബലം ആണെന്നാണ് ഇവരുടെ പക്ഷം. കാമസൂത്രയുടെ നാട്ടില്‍ ഇന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇവര്‍ ഇങ്ങനെ ആവശ്യമില്ലാത്ത വിവാദങ്ങളുമായി രംഗത്ത് വരുകയാണ്.

ഈ കുട്ടികള്‍ നൃത്തം ചെയ്യട്ടെ. ഒന്നോ രണ്ടോ കൊല്ലത്തിനുള്ളില്‍ നമ്മുടെ കുട്ടികള്‍ അവരുടെ സ്ഥാനം ഏറ്റെടുത്ത് സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കിയെടുക്കട്ടെ. സാധാരണക്കാര്‍ക്കും അങ്ങനെ വന്‍കിട നിശാ ക്ലബുകളിലും വന്‍ പണക്കാര്‍ക്കും മാത്രം ഇപ്പോള്‍ ലഭ്യമാകുന്ന ഈ നൃത്ത രണ്ഗങ്ങള്‍ കണ്ട് ആസ്വദിക്കാന്‍ അവസരം ലഭിക്കട്ടെ.

15 comments:

Suvi Nadakuzhackal said...

താലിബാന്റെ മോറല്‍ പോലീസ് പെരുമാറിയിരുന്ന രീതിയില്‍ ആണ് നമ്മുടെ പല രാഷ്ട്രീയക്കാരും പെരുമാറുന്നത്.

വിന്‍സ് said...

ഐ അഗ്രീ. കള്ള കഴുവേറി മോന്മാര്‍.

ഞാന്‍ said...

"താലിബാനൈസ്സേഷന്‍ ഓഫ് ഹിന്ദുത്വം" ആണല്ലോ ഇന്ത്യയില്‍ നടക്കുന്നത് (ഹിന്ദു സംഘടനകളുടെ ആശയങ്ങള്‍ പ്രകാരം സിന്ധു നദിക്കിപ്പുറത്ത് എല്ലവരും ഹിന്ദുക്കളാണല്ലോ...)

തോന്ന്യാസി said...

ആദ്യം സിനിമകളിലെ ഗാനരംഗങ്ങള്‍ക്ക് നിരോധനം നടപ്പാക്കട്ടെ, അതിനു ശേഷം ചിയര്‍ ലീഡേഴ്സിനും...

Anonymous said...

ഞാന്‍ പത്തം ക്ളാസില്‍ പഠിക്കുന്ന കാലം ൧൯൭൮ അന്നു ഓച്ചിറാ പന്ത്റണ്ടു വിളക്കിനും കുണ്ടറ ഉത്സവത്തിനും മറ്റും ഉത്സവസ്ഥലത്തിനടുത്തു റിക്കാറ്‍ഡ്‌ ഡാന്‍സായി കാബറെ ഉണ്ടായിരുന്നു അഞ്ചു രൂപ സ്റ്റാന്‍ഡിംഗ്‌ പത്തു രൂപ സിറ്റിംഗ്‌ കാബറാ എന്നാല്‍ നഗ്ന ന്യത്തം തന്നെ അങ്ങിനെ ആണൂ ഒരു വലിയ സ്ത്റീയുടെ നഗ്നത കാണുന്നത്‌ പിന്നെ മുംബായിലും ൧൯൮൦ എല്‍ ൧൦ രൂപക്കു എവിടെയും കാബറെ ഉണ്ടായിരുന്നു അതു കണ്ടതു കൊണ്ടു എണ്റ്റെ സംസ്കാരം ഉരുകി ഒലിച്ചില്ല പിന്നെ കേരളത്തിലും ഇന്ദ്യയിലും താലിബനൈസേഷന്‍ വന്നു, ബീ ജേപ്പിയും മാറ്‍ക്സിസ്റ്റും സുന്നിയും ജം ഇയ്യത്തുള്‍ ഉലമയും എല്ലാം അവരവറ്‍ ക്കു തോന്നിയ രീതിയില്‍ ഇതെല്ലം നിരോധിക്കാന്‍ തുടങ്ങി , ഈ നേതാക്കളെല്ലാം കാരണം ഇന്നു ഒരു ആണിനു സ്ത്റീയുടെ നഗനത കാണണമെങ്കില്‍ കല്യാണം കഴിച്ചേ പറ്റു എന്നാണു അവസ്ഥ അല്ലെങ്കില്‍ ഷക്കീല രേഷ്മ കനിയണം ഇതു കൊണ്ടൂള്ള കുഴപ്പം എവിടെ എങ്ങിനെ ചെയ്യണം എന്നു ഒരുത്തനും പിടിയില്ല പ്റസവം കഴിഞ്ഞായിരിക്കും എങ്ങിനെ രതി നടത്തണമെന്നു മനസ്സിലാക്കുന്നത്‌ , രാജീവ്‌ ഗാന്ധി രാത്റിയില്‍ പാതിര പടം കാണിച്ചു ഇനി അതൊന്നും ഇവിടെ നടക്കില്ല ആണൂം പെണ്ണും സംസാരിക്കുന്നതും നിരോധിക്കാനാണൂ ചാന്‍സു

ayan said...

ഞാന്‍ പത്തം ക്ളാസില്‍ പഠിക്കുന്ന കാലം ൧൯൭൮ അന്നു ഓച്ചിറാ പന്ത്റണ്ടു വിളക്കിനും കുണ്ടറ ഉത്സവത്തിനും മറ്റും ഉത്സവസ്ഥലത്തിനടുത്തു റിക്കാറ്‍ഡ്‌ ഡാന്‍സായി കാബറെ ഉണ്ടായിരുന്നു അഞ്ചു രൂപ സ്റ്റാന്‍ഡിംഗ്‌ പത്തു രൂപ സിറ്റിംഗ്‌ കാബറാ എന്നാല്‍ നഗ്ന ന്യത്തം തന്നെ അങ്ങിനെ ആണൂ ഒരു വലിയ സ്ത്റീയുടെ നഗ്നത കാണുന്നത്‌ പിന്നെ മുംബായിലും ൧൯൮൦ എല്‍ ൧൦ രൂപക്കു എവിടെയും കാബറെ ഉണ്ടായിരുന്നു അതു കണ്ടതു കൊണ്ടു എണ്റ്റെ സംസ്കാരം ഉരുകി ഒലിച്ചില്ല പിന്നെ കേരളത്തിലും ഇന്ദ്യയിലും താലിബനൈസേഷന്‍ വന്നു, ബീ ജേപ്പിയും മാറ്‍ക്സിസ്റ്റും സുന്നിയും ജം ഇയ്യത്തുള്‍ ഉലമയും എല്ലാം അവരവറ്‍ ക്കു തോന്നിയ രീതിയില്‍ ഇതെല്ലം നിരോധിക്കാന്‍ തുടങ്ങി , ഈ നേതാക്കളെല്ലാം കാരണം ഇന്നു ഒരു ആണിനു സ്ത്റീയുടെ നഗനത കാണണമെങ്കില്‍ കല്യാണം കഴിച്ചേ പറ്റു എന്നാണു അവസ്ഥ അല്ലെങ്കില്‍ ഷക്കീല രേഷ്മ കനിയണം ഇതു കൊണ്ടൂള്ള കുഴപ്പം എവിടെ എങ്ങിനെ ചെയ്യണം എന്നു ഒരുത്തനും പിടിയില്ല പ്റസവം കഴിഞ്ഞായിരിക്കും എങ്ങിനെ രതി നടത്തണമെന്നു മനസ്സിലാക്കുന്നത്‌ , രാജീവ്‌ ഗാന്ധി രാത്റിയില്‍ പാതിര പടം കാണിച്ചു ഇനി അതൊന്നും ഇവിടെ നടക്കില്ല ആണൂം പെണ്ണും സംസാരിക്കുന്നതും നിരോധിക്കാനാണൂ ചാന്‍സു

Suvi Nadakuzhackal said...

തോന്ന്യാസീ ഒന്നും നിരോധിക്കുന്നതിനു ഞാന്‍ അനുകൂലമല്ല. നിരോധനം കൊണ്ട് രാഷ്ട്രീയക്കാര്‍ക്കും പോലീസുകാര്‍ക്കും അധോലോക നേതാക്കള്‍ക്കും ദല്ലാള്‍മാര്ക്കും കൈക്കൂലിയും ഗുണ്ടാ പിരിവും നടത്താന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ.

അയന്‍ 2 പ്രാവശ്യം അബദ്ധത്തില്‍ പോസ്റ്റിയതാണെന്ന് തോന്നുന്നു. അയന്‍ സ്കൂളില്‍ പഠിച്ചിരുന്നത് അങ്ങനെ ഒരു സുവര്‍ണ കാലഘട്ടത്തിലാണെന്ന് അറിഞ്ഞതില്‍ സന്തോഷം. അക്കാലമൊക്കെ പോയ്പ്പോയെന്നു തോന്നുന്നു!!

Suvi Nadakuzhackal said...

പോസ്റ്റിയതിനു നന്ദി വിന്‍സേ!!

ഹിന്ദു സന്ഘടനകളെ മാത്രം ഞാന്‍ കുറ്റം പറയുകയില്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ക്രിസ്ത്യന്‍ മുസ്ലീം സംഘടനകളും അവരുടെ കൂടെയായിരുന്നു. തസ്ലീമ നസ്രീന്‍ എഴുതിയതിനു നേരെ മുസ്ലീങ്ങളും MF ഹുസ്സൈന്‍ വരച്ചതിനെതിരെ ഹിന്ദുക്കളും ഡാവിന്ചി കോഡിനെതിരെ ക്രിസ്ത്യാനികളും എല്ലാം ഒരേ വഞ്ചിയില്‍ ആണ്. "ഞാന്‍" ഇതു വഴി വന്നതിനു താന്ക്സുണ്ടേ!!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കാമസൂത്രയുടെ നാട്ടില്‍ ഇന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇവര്‍ ഇങ്ങനെ ആവശ്യമില്ലാത്ത വിവാദങ്ങളുമായി രംഗത്ത് വരുകയാണ്.
ഈ നാടിനെക്കുറിച്ച് അഭിമാനിക്കാന്‍ അല്ലെല്‍ എന്താണുള്ളത്.
ആ തോന്ന്യാസി പറഞ്ഞതാണു അതിന്റെ ശരി
സിനിമയില്‍ സെക്സിനു ഒരു കുറവുമില്ല
ചില ഹിന്ദി-തമിഴു ഗാനഗ്ഗള്‍ കാണുംപ്പോള്‍
മൂക്കത്തു വിരല്‍ വച്ചു പോകും
http:ettumanoorappan.blogspot.com

Suvi Nadakuzhackal said...

അനൂപേ ആ തമിഴ് ഹിന്ദി ഗാന രംഗങ്ങള്‍ എങ്കിലും ഇല്ലെങ്കില്‍ കേരളത്തിലെ ആത്മഹത്യാ നിരക്ക് ഇവിടെങ്ങും നില്‍ക്കൂല്ല. ഇപ്പോള്‍ തന്നെ മിക്കവരും കല്യാണം കഴിക്കുന്നത് 35 വയസ് ഒക്കെ ആയി മൂക്കില്‍ പല്ലു വന്നു കഴിഞ്ഞാണ്. ഞരമ്പ്‌ രോഗികളുടെ എണ്ണം ഇവിടെയാണ് കൂടുതല്‍ എന്നുള്ളത് ഇവിടെയും പൂനെയില്‍ നിന്നും അമേരിക്കയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമുള്ള ബസ്സ് യാത്രയില്‍ നിന്നും എനിക്കറിയാം.

Anonymous said...

നൃത്തത്തിലേക്ക് ഇതിനെ ലളിതവല്‍ക്കരിക്കുന്നത് ശരിയാകുമെന്ന് തോന്നുന്നില്ല. അല്പവസ്ത്രധാരിണികളെ ഉപയോഗിക്കുന്നത് സ്ത്രീ ശരീരം വില്പനച്ചരക്കാക്കുക എന്ന ഉദ്ദേശത്തിലല്ലേ? കാശ് ഉണ്ടാക്കുന്നു എന്നത് എന്ത് തരം ന്യായീകരണമാണ്? സെക്സ് ടൂറിസത്തിനോടുള്ള വിയോജിപ്പ് ഇല്ലാതാക്കാനുള്ള ഒരു ഗൂഢതന്ത്രം ഇതിനു പിന്നില്‍ ഉണ്ടെന്ന് പറയുന്നതില്‍ കഴമ്പുണ്ടാകും. ഒരു ടെസ്റ്റ് ഡോസ്...

Suvi Nadakuzhackal said...

സ്ത്രീ ശരീരം വില്‍പ്പന ചരക്കാക്കുക എന്ന് പറയുന്നതില്‍ വലിയ കാര്യം ഒന്നും ഇല്ല. കല്യാണത്തിന്റെ സമയത്ത് സ്ത്രീയും പ്രത്യേകിച്ച് സ്ത്രീധനം മേടിച്ച് കെട്ടുന്ന പുരുഷനും തങ്ങളുടെ ശരീരത്തെ വില്‍പ്പന ചരക്ക് ആക്കുക തന്നെ ആണ്. ലോകത്തിലെ ആദ്യത്തെ ബിസിനസ്സ് ആയ സെക്സ്‌ ആര് വിചാരിച്ചാലും നിര്‍ത്താന്‍ പറ്റുന്ന ഒന്നല്ല. അത് നടക്കുന്നില്ല എന്ന് കരുതി കണ്ണടച്ച് ഇരുട്ടക്കുന്നവര്‍ ഒന്നും നേടുന്നില്ല. സെക്സ്‌ ടൂറിസം നിയമ വിധേയം ആക്കിയാല്‍ അതില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും അധോലോകത്തിന്റെയും ദല്ലാള്‍മാരുടെയും വക ഹഫ്ത കൊടുക്കാതെ ബിസിനസ്സ് ചെയ്യാന്‍ പറ്റും. അല്ലെന്കില്‍ അവര്‍ സംബാതിക്കുന്നതിന്റെ നല്ലൊരു പങ്ക് അവര്‍ക്ക് ഇവര്‍ക്കൊക്കെ ആയി വീതം വെയ്ക്കേണ്ടി വരും. അതെ ഉള്ളൂ വ്യത്യാസം.

Baiju Elikkattoor said...

സെക്സ്‌ ടൂറിസം നിയമവിധേയമാക്കിയാല്‍, അതിനെ അനുകൂലിക്കുന്നവരോടൊന്നു ചോദിക്കട്ടെ; താങ്കളുമായി ഏററവും അടുപ്പമുള്ള ആരെങ്കിലും ഈ തൊഴിലില്‍, അല്ലെങ്കില്‍ ഈ ബിസിനസ്സില്‍ ഏര്‍പ്പെട്ടു പൈസ ഉണ്ടാക്കുന്നെങ്കില്‍, അഭിമാനത്തോടെ പറയാന്‍ കഴിയുമോ, എന്‍റെ ഇന്നാരാണീ വ്യക്തി എന്ന്? പൈസയെ ദൈവത്തിന്റെ സ്ഥാനത്ത് പ്രധിഷ്ഠിച്ചു, ദൈവത്തേയും പൈസ ഉണ്ടാക്കാനുള്ള ഉപാധിയായി നാം മാറ്റിക്കഴിഞ്ഞു!

Leenu said...

വാന്‍ നഗരങ്ങളീല്‍ റെഡ്‌ സ്റ്റ്രീറ്റ്‌ അനുവദിക്കുന്നത്‌ അല്ലെങ്കില്‍ വിശപ്പു കൂടി കൂടി മാന്യമായി നടക്കുന്നവരെയും സെക്ഷ്വല്‍ പീഡനങ്ങള്‍ക്കു മുതിരും എന്നതുകൊണ്ടാണൂ, നമ്മുടെ നിയമങ്ങള്‍ എല്ലാം വയോ വ്ര്‍ധന്‍മാര്‍ ആണു ഉണ്ടക്കിയത്‌ അതും അവര്‍ക്കു തീരെ പിക്കപ്പില്ലാത്ത സമയം, ഒരു ഉദാഹരണം അഡള്‍ട്ടറി ഇന്ദ്യയില്‍ കുറ്റകരമല്ല അതായതു ഒരു ആണും പെണ്ണും ഒരു മുറിയില്‍ കയരീ സെക്സ്‌ ചെയ്താല്‍ കുറ്റമല്ല അതേ സമയം അതിനു പ്രതിഫലം നല്‍കിയാല്‍ അതു പ്രോസ്റ്റിറ്റുഷന്‍ ആകുന്നു അതു കുറ്റം ആണൂ , അഡള്‍ട്ടറി അനുവദിക്കുമ്പോള്‍ തന്നെ വിാഹം കഴിച്ച ഒരു സ്ത്രീയുമായി സെക്സ്‌ ചെയ്താല്‍ സമ്മതം ഉണ്ടെങ്കിലും പുരുഷന്‍ കുറ്റക്കാരന്‍ ആണു , അവന്‍ അതിനാദ്യം ആ സ്ത്രീയുടേ ഭര്‍ത്താവിണ്റ്റെ അനുവാദം വാങ്ങിയിരിക്കണം , ഏതു ശണ്ഢന്‍ ആണൂ ഇങ്ങിനെ അനുവാദം കൊടുക്കുന്നത്‌ ? പ്രക്യ്തി വിരുധ ലൈംഗിക ബന്ധം പാടീല്ല ആണുങ്ങള്‍ തമ്മില്‍ ഉള്ളതു പെണ്ണുങ്ങളെ പറ്റി പറയുന്നില്ല അതേ സമയം ജയലളിതയും ശശികലൌം പോലീസുകാരുടെ കാവലില്‍ തന്നെ എഞ്ചിന്‍ ജീവിക്കുന്നു , ചട്ടങ്ങള്‍ പൊളീച്ചെഴുതേണ്ടി ഇരിക്കുന്നു ജുഡീശ്യറി പണക്കാരനു വേണ്ടി മാത്രം നിലകൊള്ളുന്നു കണ്‍സ്യൂമര്‍ ഫോര്‍ം പോലും ഇന്നു വക്കീലന്‍മാര്‍ കയ്യടക്കി തീരുമാനം ഉണ്ടാകാല്‍ വര്‍ഷങ്ങള്‍ എടുക്കുന്നു

Suvi Nadakuzhackal said...

ബൈജു എലിക്കാട്ടൂര്‍ എഴുതിയതിനു നന്ദി. എന്റെ ബന്ധുക്കള്‍ എല്ലാം എങ്ങനെ ജീവിക്കണം എന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കാറില്ല. അവര്‍ ഒക്കെ അവരുടെ സ്വാതന്ത്ര്യത്തിനു ജീവിക്കുന്നു. അതില്‍ ബൈജുവിനെ പോലെ തീവ്രവാദികളും വളരെ സ്വതന്ത്ര ചിന്താഗതിക്കാരും ഭക്തരും നിരീശ്വര വാദികളും ഒക്കെ ഉണ്ട്. പിന്നെ ദൈവം(അതോ ദൈവങ്ങളോ) ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു ആഗ്നോസ്ടിക് ആയ എനിക്ക് ഉറപ്പൊന്നും ഇല്ല.

ലീനു എഴുതിയത് ഒരു യാഥാര്‍ധ്യമാണ്. കേരളത്തില്‍ ഉള്ളത് പോലെ ഇത്രയും ഞരമ്പ്‌ രോഗികള്‍ സ്ത്രീകളെ പൊതുസ്ഥലങ്ങളിലും ബസിലും ശല്ല്യം ചെയ്യുന്ന വേറെ ഒരു സ്ഥലം ഞാന്‍ കണ്ടിട്ടില്ല. അതിനൊരു കാരണം ഇവിടെ ഒരു റെഡ് സ്ട്രീറ്റ് ഇല്ലാത്തത് ആവാം. അത് പോലെ പാവങ്ങള്‍ മാത്രം പാലിക്കേണ്ടതിനായി നിയമങ്ങള്‍ ഉണ്ടാക്കുന്നത് തികച്ചും വിവേചന പരമായ ഒരു കാര്യം ആണ്. പണവും പ്രശതിയും അധികാരവും ഉള്ള നീല ലോഹിത ദാസന്‍ നാടാരെ പോലെയും, PJ ജോസെഫിനെ പോലെയും ജഗതി ശ്രീകുമാറിനെ പോലെയും ഉള്ളവരെ ഒരിക്കലും ഇവിടത്തെ നിയമം തൊടുകയില്ല.