പാവം പെണ്‍ പിള്ളേര്‍ സ്വല്പം പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് സഹിക്കാത്ത കുറെ രാഷ്ട്രീയക്കാര്‍ ഇവിടെയും രംഗത്ത് വന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ ആണ് കൂടുതല്‍ പ്രശ്നം. അവിടെ ചീയര്‍ ലീഡേഴ്സിനെ നിരോധിക്കാന്‍ ഉള്ള ശ്രമം തുടങ്ങുന്നു. ഭാരതീയ സംസ്കൃതി കുറച്ചു അല്പ വസ്ത്ര ധരികളായ നൃത്തക്കാരെ കണ്ടാല്‍ ഉടനെ തകര്‍ന്നു പോകാന്‍ മാത്രം ദുര്‍ബലം ആണെന്നാണ് ഇവരുടെ പക്ഷം. കാമസൂത്രയുടെ നാട്ടില്‍ ഇന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇവര്‍ ഇങ്ങനെ ആവശ്യമില്ലാത്ത വിവാദങ്ങളുമായി രംഗത്ത് വരുകയാണ്.
ഈ കുട്ടികള്‍ നൃത്തം ചെയ്യട്ടെ. ഒന്നോ രണ്ടോ കൊല്ലത്തിനുള്ളില്‍ നമ്മുടെ കുട്ടികള്‍ അവരുടെ സ്ഥാനം ഏറ്റെടുത്ത് സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കിയെടുക്കട്ടെ. സാധാരണക്കാര്‍ക്കും അങ്ങനെ വന്‍കിട നിശാ ക്ലബുകളിലും വന്‍ പണക്കാര്‍ക്കും മാത്രം ഇപ്പോള്‍ ലഭ്യമാകുന്ന ഈ നൃത്ത രണ്ഗങ്ങള്‍ കണ്ട് ആസ്വദിക്കാന്‍ അവസരം ലഭിക്കട്ടെ.
Showing posts with label Cheer leaders. Show all posts
Showing posts with label Cheer leaders. Show all posts
Thursday, April 24, 2008
Subscribe to:
Posts (Atom)