Wednesday, March 5, 2008

2 ശര്‍മമാരും ഒരു കുമാറും

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നു നമ്മുടെ നേട്ടം അതാണ്. പുതിയ കണ്ടു പിടിത്തങ്ങളായ ഇഷാന്ത് ശര്‍മയും, രോഹിത് ശര്‍മയും പിന്നെ പ്രവീണ്‍ കുമാറും. സ്ഥിരതയുള്ള പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു നല്ല 3 വാഗ്ദാനങ്ങള്‍ ആയി ഇവര്‍ മാറിയേക്കുമെന്നു തോന്നുന്നു. ടെസ്റ്റില്‍ കൂംബ്ലെയ്ക്കും ഇഷാന്ത് ശര്‍മയ്ക്കും ഇര്‍ഫാന്‍ പഠാനും പിന്തുണ എകാന്‍ ഹര്‍ഭജന്‍ സിങ്ങിനാകാതെ പോയതാണ്‌ നമ്മുടെ പരാജയത്തിന് കാരണം. ആ കുറവ് ഏകദിനങ്ങളുടെ അവസാനം ആയപ്പോഴേയ്ക്കും ഹര്‍ഭജന്‍ നികത്തി. ബാറ്റിങ്ങില്‍ ഗാന്‍ഗുലിയുടെ സ്ഥിരത നാം ഇപ്പോള്‍ രോഹിത് ശര്‍മ കൊണ്ടു വരുമെന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്. ധോണിയും യുവരാജും സ്ഥിരതയുടെ കാര്യത്തില്‍ ഇതു വരെ വിശ്വസിക്കാന്‍ കൊള്ളാവുന്നവരായിട്ടില്ല. ടെസ്റ്റിലെ പ്രകടനം ഏകദിനത്തില്‍ നില നിര്‍ത്താന്‍ ഇര്‍ഫാന്‍ പത്താനും ആയിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ നമുക്കു വിശ്വസിക്കാവുന്ന കളിക്കാര്‍ ടീമില്‍ പകുതിയേ ഉള്ളൂ. 100 കോടി ജനമുള്ള ഇന്ത്യയ്ക്ക് ബാക്കിയുള്ള സ്ഥാനങ്ങളിലേയ്ക്കും കളിക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാവേണ്ടതല്ല. പക്ഷെ നമ്മുടെ സെലക്ടര്‍മാരുടെ പക്ഷപാതവും ബോംബെ ലോബിയുടെ ഇടപെടലും ഒക്കെ കൂടെ പുതു മുഖങ്ങള്‍ക്ക്‌ ചാന്‍സ് കിട്ടാനുള്ള അവസരം വളരെ കുറയുകയാണ്. ഇഷാന്ത് ശര്‍മയുടെ തന്നെ കാര്യം എടുത്താല്‍ ഇതു നമുക്കു കാണാം. പുള്ളിക്കാരന് ചാന്‍സ് കിട്ടിയത് ബാക്കിയുള്ളവര്‍ക്കൊക്കെ പരുക്ക് പറ്റിയത് കൊണ്ടു മാത്രം ആണ്. അല്ലെന്കില്‍ നമ്മള്‍ മിക്കവാറും കക്ഷിയെ കുറിച്ചു കേള്‍ക്കുക പോലും ഇല്ലായിരുന്നേനെ. ബദരീ നാഥ് എന്നൊരാളെ ടീമില്‍ എടുത്ത കാര്യം ഓര്ക്കുക. പുള്ളിയെ ഒരു കളിയില്പോലും കളിപ്പിക്കാതെ പുറത്താക്കി. സെലെക്ടര്മാര്‍ കുറച്ചു കൂടി ഒക്കെ നന്നായി ടീമിനെ തിരഞ്ഞെടുത്താല്‍ നല്ലൊരു ക്രിക്കറ്റ് ടീം ഇന്ത്യക്ക് ഉണ്ടാകേണ്ടതാണ്.

2 comments:

Baiju Elikkattoor said...

A good cricket team does not solve any of the burning issues of 100 crores. The problem is not with selectors of bombay lobby. The problem is with people. It is not the sportsman spirit with which people are watching cricket; they are just onlookers to a gambling. What else it could be where money talks in crores? If it were sportsman spirit, why this spirit is not shown towards hockey, volleyball, football, etc. Some interest is there with Tennis because of money and glamour (Sania ?). Hadn't somebody said, "Elevan fools are playing and elevan thousand fools are watching!"

Suvi Nadakuzhackal said...

ബൈജു എലിക്കാട്ടൂര്‍ പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ഇല്ലാതില്ല. മതം മനുഷ്യനെ മയക്കുന്ന കരുപ്പാണെന്നത്, പണ്ട് കാറല്‍ മാര്‍ക്സ് പറഞ്ഞതു പോലെ, ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ 100 കൂട്ടം നീറുന്ന പ്രശ്നങ്ങള്‍ മറക്കാനുള്ള ഒരു കറുപ്പാണ്‌ ക്രിക്കറ്റ്. ക്രിക്കറ്റില്‍ ഒരു ചൂതു കളിയുടെ അംശം ഉണ്ടെന്നതും ശരിയാണ്. ദാവൂദ് ഇബ്രാഹിമിന്റെ ചൂതു കളിയെ പറ്റി അല്ല ഞാന്‍ ഇവിടെ ഉദ്ദേശിച്ചത്. എല്ലാ കളികളിലും ഉള്ള ഭാഗ്യത്തിന്റെ ഒരു അംശത്തെ ആണ് ഞാന്‍ ഉദ്ദേശിച്ചത്. സാനിയയോടുള്ള ആരാധന തമിള്‍, ഹിന്ദി സിനിമകള്‍ കാണാന്‍ ആളുകള്‍ ഇടിച്ചു കയറുന്ന ആളുകളുടെ ലക്ഷ്യത്തോടെ അല്പം നഗ്നത കാണാന്‍ കൂടി ആണ്. പിന്നെ പണ്ടാരോ പറഞ്ഞതു പോലെ "ലൈഫ് ഈസ് നോട്ട് ഫെയര്‍" എന്നുള്ളതും ഒരു സത്യമാണ്. ജനം പല കളികളോടും അവഗണന പ്രകടിപ്പിക്കുന്നു.