Saturday, February 23, 2008

വി. ആര്‍. കൃഷ്ണയ്യരുടെ കപട ആത്മ രോഷം!!

ഐ.പി.എല്‍. താരങ്ങള്‍ക്കായ് ഇന്നലെ നടന്ന ലേലത്തില്‍ ഓഫര്‍ വന്ന ശമ്പള വാഗ്ദാനങ്ങളെ കുറിച്ച് കൃഷ്ണയ്യരുടെ പ്രസ്താവന ഇന്നു പത്രങ്ങളില്‍ ഒക്കെ വായിച്ചു. കളിക്കാരും ടീമുകളും കുറച്ചു പൈസ സംബാതിക്കുന്നത് വലിയ പാപമാണെന്ന മട്ടിലായിരുന്നു അദേ്ധഹത്തിന്റ്റെ പ്രസ്താവന. ഇപ്പോള്‍ തന്നെ ബി സി സി ഐ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സംബാതിക്കുന്ന ഒരു സംഘടന ആണ്. ബി സി സി ഐ ഇപ്പോള്‍ ക്രിക്കെറ്റിനു വേണ്ടി ചെയ്യുന്നതിനെക്കാളും കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സ്വകാര്യ സംരംഭകര്‍ക്ക് കഴിയും. കാരണം അവര്‍ കളിക്കാരുടെ പ്രകടനത്തെ കൂടുതല്‍ നോക്കി ആയിരിക്കും ടീമിനെ തിരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ ബി സി സി ഐ തിരഞ്ഞെടുക്കുന്ന രീതിയില് സംസ്ഥാനങ്ങള്‍ തമ്മില്‍ സംവരണം ഏര്‍പ്പെടുത്തി ഒന്നും ആയിരിക്കൂല്ല. യൂരോപ്യന്‍ ഫുട്ബോള്‍ ലിഗില്‍ നടക്കുന്ന പോലെ അതി വാശിയേറിയ മത്സരങ്ങള്‍ നമുക്കു കാണാന്‍ കിട്ടിയേക്കും. ടീമുകള്‍ മുടക്കുന്ന കാശിനു പ്രതിഫലം ഉണ്ടാക്കാന്‍ നോക്കും. അതില് അസൂയപ്പെടുകയോ അത് തെറ്റാണെന്ന് കരുതുകയോ ചെയ്യുന്നതില് യാതൊരു കാര്യവുമില്ല. പൈസ മുടക്കി പൈസ ഉണ്ടാക്കുന്നതില് യാതൊരു തെറ്റും ഇല്ല. സര്ക്കാര്‍ തിരഞ്ഞെടുക്കുകയും നടത്തിക്കൊണ്ടു പോവുകയും ചെയ്യുന്ന ഏത് കാര്യതെ്തക്കാളും കൂടുതല്‍ കാര്യ്ക്ഷമംആയി സ്വകാര്യ വ്യക്തികളാണ് എല്ലാ മേഘലകളിലും ശോഭിക്കുന്നത്.

5 comments:

jinsbond007 said...

hope you change ICL to IPL....

Keep records straight man!!!

Also delete the comment after you fix it!!!

മായാവി.. said...

ടീമുകള് മുടക്കുന്ന കാശിനു പ്രതിഫലം ഉണ്ടാക്കാന് നോക്കും. അതില് അസൂയപ്പെടുകയോ അത് തെറ്റാണെന്ന് കരുതുകയോ ചെയ്യുന്നതില് യാതൊരു കാര്യവുമില്ല. right.
കൃഷ്ണയ്യരെപ്പോലുള്ളവര്‍ സങ്കല്പ്പലോകത്താണ്‍ ജീവിക്കുന്നത്, ഇത്ത്രക്കരുള്ളിടത്തോളം ഒരുക്കര്യത്തിലും ഇന്ത്യക്ക് മുന്നേരാനാവില്ല. ഇവരുടെയ്ക്കെ ധാരണ സര്‍വജ്ഞാനിയാണെന്നാണ്.. ഉപ്പ് തൊട്ട് കറ്പ്പൂരം വരെയുള്ള കാര്യങ്ങളില്‍ അഭിപ്രായംപറയുമ്. എന്നാലിവര്‍ നാട്ടിന്ന് വേണ്ടി എന്തു ചെയ്തൂന്ന് ചോദിച്ചാ ഉത്തരമില്ല. പൊക്കി നടക്കാന്‍ കുറെ പത്ര=ടിവീക്കാരും അവര്ക്ക് വാര്ത്താനുമ്-പറഞ്ഞെന്തെങ്കിലുമ്- കിട്ടിയാ മതിയല്ലൊ.

Suvi Nadakuzhackal said...

മായാവി പറഞ്ഞതു നൂറു ശതമാനം ശരിയാണ്.
ജെയിംസ് ബോണ്ട്, ഇച്ല് ഉം ഇപ്ല് ഉം പൈസ ഉണ്ടാക്കാന് നോക്കുന്ന ടീമുകള് ആണ്. കൂടെ കളിക്കാരും പൈസ ഉണ്ടാക്കുന്നു. അവര് ഉണ്ടാക്കുന്ന പൈസ അവര് ചെലവാക്കുമ്പോള് അവരുടെ അയലത്തുകാരും അതില് നിന്നും കുറച്ചൊക്കെ നേട്ടം അനുഭവിക്കുന്നു. അന്ഘനെ ആണ് ലോകം ഓടുന്നത്.

jinsbond007 said...

ഞാന്‍ പറഞ്ഞത്, 22ന് നടന്ന ലേലം IPL താരങ്ങള്‍ക്കു വേണ്ടിയായിരുന്നു എന്നാണ്. വെറുതെ ഒരു കണ്‍ഫ്യൂഷന്‍ വേണ്ടല്ലോ എന്നു കരുതി അതൊന്നു തിരുത്തിക്കോളാന്‍ പറഞ്ഞൂന്ന് മാത്രം. അല്ലാതെ എനിക്ക് ആരും പൈസയുണ്ടാക്കുന്നതല്‍ വിഷമമൊന്നുമില്ല സുവി!!! നല്ലൊരു പോസ്റ്റില്‍ വെറുതെ തെറ്റ് കിടക്കണ്ടല്ലോന്ന് കരുതി പറഞ്ഞൂന്ന് മാത്രം. ക്ലാസ് വരെ മുടക്കി അഞ്ചു ദിവസവും ഒരോവര്‍ വിടാതെ ടെസ്റ്റ് മാച്ച് വരെ കണ്ടതാണ് ഞാന്‍. എനിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിലവാരമുള്ള ഒരു ക്രിക്കറ്റ് ലീഗ് ഇന്ത്യയില്‍ ആരംഭിക്കുന്നതില്‍ സന്തോഷമേയുള്ളൂ!!! പിന്നെ ബി സി സി ഐ യും സര്‍ക്കാരും തമ്മില്‍ കാലാകാലങ്ങളില്‍ പല രാഷ്ട്രീയക്കാരും തലപ്പത്തു വന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റു ബന്ധങ്ങളൊന്നുമില്ല. By its defnition, its a private club consortium!!!
Just check wikipedia, you will get the details!!!

Suvi Nadakuzhackal said...

Thanks a lot JinsBond!! നേരത്തെ jamesbond എന്നെഴുതിയതില് സോറി കേട്ടോ! ഞാന് തെട്ടിച്ച്തെഴുതിയത് കണ്ടു പിടിച്ചതിനു നന്ദി. ഞാന് നേരത്തെ മറുപടി എഴുതിയത് എന്റെ തെറ്റായ മനസ്സിലാക്കല് കൊണ്ടാണ്.